Sunday, January 31, 2010

ഓപ്പറേഷന്‍ ഡാന്യുബ് മലയാളികളോടു ചെയ്തത്....

1968 ആഗസ്റ്റ് 20 :
ഉള്ളു തുളയ്ക്കുന്ന തണുപ്പില്‍ ഉറങ്ങിക്കിടക്കുന്ന ചെക്കോസ്ലാവക്യന്‍ അതിര്‍ത്തിയിലെ പോളിഷ് റിപ്പബ്ലിക്കന്‍ ആര്‍മി ആസ്ഥാനം.പച്ച നിറം പൂശിയ വലിയ കെട്ടിടങ്ങള്‍ .അവയ്ക്കു മുകളിലുറപിച്ച വമ്പന്‍ സെര്‍ച്ച്‌ ലൈറ്റുകള്‍. മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന ചൂടുള്ള വെളിച്ചത്തിലേക്ക് ബ്രൌണ്‍ നിറമുള സിഗാറുകളില്‍ നിന്നും പുകയൂതി വിടുന്ന സൈനികര്‍ ‍.
വിശാലമായ ഈ ഇടനാഴികക്കപ്പുറം മേജര്‍ ഗ്രാസിയോവുടെ ഓഫീസ് മുറിയാണ്. ചുവരുകളില്‍ പോളിഷ് പതാകകള്‍ ആലേഖനം ചെയ്തിരിക്കുന്നു. വിശാലമായ മേശമേല്‍ വിരിച്ചിട്ടിരിക്കുന്ന യുറോപ്പിന്റെ ഭൂപടം. അതിനരികിലെ ചില്ലലമാരയില്‍ കട്ടിയുള്ള പുറം ചട്ടയില്‍ ' വാഴ്സോ ഉടമ്പടി ' .
തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ സൈനികര്‍ക്കുള്ളതാണ്. അരക്കയന്‍ ബനിയനും , അടിവസ്ത്രങ്ങളും മാത്രം ധരിച്ചുറങ്ങുന്ന അസംഖ്യം പോളിഷ് ഭടന്മാര്‍ . മേജര്‍ ഗ്രാസിയോവയാണ് സേനയുടെ അധിപ. ഗ്രാസിയോവുടെ ഭര്‍ത്താവ് ഗ്രാസല്‍ ഒരു പട്ടാള ക്യാപ്റ്റനാണ്. പദവിയില്‍ തന്നെക്കാള്‍ തൊട്ടുയര്‍ന്ന പടിയില്‍ നില്‍ക്കുന്ന ഗ്രാസിയോവയ്ക്കു മുന്നില്‍ അദേഹം എന്നും അപകര്‍ഷാകുലനാണ്. പീരങ്കിപ്പടയിലെ റോമെക്ക് എന്ന സൈനികനുമായി ഗ്രാസിയോവക്ക് രഹസ്യ ബന്ധമുണ്ടെന്ന്‍ ഗ്രാസല്‍സംശയിക്കുന്നു. രാത്രിയേറെവൈകിയിട്ടും ഗ്രാസിയോവയുടെ മുറിയിലെ സീറോ വാള്‍ട്ട് ബള്‍ബ് മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു.ആലിംഗനബന്ധരാകുന്ന നിഴല്‍ രൂപങ്ങള്‍ .
നീണ്ട ചുംബനങ്ങള്‍ ‍.സീല്‍ക്കാരങ്ങള്‍ …
ആഞ്ഞു
വീശുന്ന മഞ്ഞു കാറ്റിൽ ആടിയുലയുന്ന പൈന്‍ മരങ്ങള്‍....ഒരു പട്ടാള വാഹനം അലറിക്കുതിച്ചു വരുന്നു.
സര്‍ക്കാര്‍ ആസ്ഥാനത്തു നിന്നും ഒരടിയന്തര ഉത്തരവുമായാണ് ക്യാപ്റ്റന്‍ ഗ്രാസലിന്റെ വരവ്.
അയല്‍ രാഷ്ട്രവും വാഴ്സോ ഉടമ്പടി പ്രകാരം തങ്ങളുടെ സഖ്യാംഗവുമായ ചെക്കോസ്ലാവ്യക്യ വ്യവസ്ഥകള്‍ ലംഘിച്ച് സാമ്രാജത്യ ചേരിയിലേക്ക് ചേക്കേറുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ചെക്കോസ്ലാവ്യക്യന്‍ ഭരണാധികാരി സ്ലോവാക്ക് അലക്ക്സാണ്ടര്‍ ഡുബെക്കിന്റെ നേതൃത്വത്തിലാണ്ഇതു നടക്കുന്നത് .
വാഴ്സോ ഉടമ്പടിക്കെതിരായ, 'പ്രേഗ് വസന്തം' എന്നു വിളിക്കപെടുന്ന നീക്കങ്ങള്‍ക്കെതിരായി അടിയന്തിരമായി സൈനിക നടപടികള്‍ ആരംഭിക്കേണ്ടതുണ്ട് .
സോവിയറ്റ്
യൂണിയന്‍ , പടിഞ്ഞാറന്‍ ജര്‍മ്മനി , ഹംഗറി, പോളണ്ട് തുടങ്ങിയ സഖ്യ രാഷ്ട്രങ്ങളിലെ സൈനികര്‍ ചെക്കോസ്ലോവാക്യയിലേക്കു നീങ്ങിക്കഴിഞ്ഞു. പോളിഷ് സൈന്യം സഹായദൌത്യവുമായി ഉടനടി പോകേണ്ടതുണ്ട് .മേജര്‍ ഗ്രാസിയോവയെ വിവരമറിയിക്കുന്നതിനുള്ള തത്രപ്പാടില്‍ ഓഫീസ് മുറിക്കഭിമുഖമായ ചുമരില്‍ പാവക്കൂത്തിലേതെന്ന പോലെ വേഴ്ച്ചകളിലേര്‍പെടുന്ന നിഴല്‍രൂപങ്ങളിലേക്ക് ക്യാപ്റ്റന്‍ ഗ്രാസിലിന്റെ ശ്രദ്ധ തിരിയുന്നു .മുറിച്ചിട്ട മുടിയും തടിച്ച ശരീര പ്രകൃതവുമുളള സ്ത്രീ രൂപം. പുരുഷന്റെ നിഴല്‍ അവ്യക്തം .ഇത് ഗ്രാസിയോവ തന്നെ . രോഷാകുലനായി പട്ടാള ആസ്ഥാനം ഇളക്കിമറി ച്ചോടുന്ന ഗ്രാസല്‍ , ഓടും വഴികളിലെല്ലാം സൈനികരെ കുലുക്കി ഉണര്‍ത്തുകയും ഭര്‍ത്സിക്കുകയും അതിവേഗം 'fall in' ആകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.ജാരനെ കയ്യോടെ പിടികൂടുന്നതിനുള്ള പെടാപ്പാടിനോടുവില്‍ പാവം ക്യാപ്റ്റന്‍ ഗ്രാസല്‍ നാലാം നിലയിലെ ഓഫീസ് മുറിയില്‍ നിന്നും ദാരുണമായി താഴേക്കു വീഴുന്നു .ഒടിഞ്ഞ കാലില്‍ കെട്ടിപിടിച്ചു കരയുന്ന മേജര്‍ ഗ്രാസിയോവയുടെ ശബ്ദം .
പരേഡ് ഗ്രൗണ്ടില്‍ സൈനികര്‍ നിരന്നു തുടങ്ങി .പോളിഷ് ചെയ്തു മിനുക്കി , ലാഡം തറച്ച പട്ടാള ബൂട്ടുകള്‍ ഒരേ താളത്തില്‍ ശബ്ദമുണ്ടാക്കി.ചുമലുകളിലേക്ക് അമര്‍ത്തിവെച്ച മെഷീന്‍ ഗണ്ണുകള്‍ .മേജര്‍ ഗ്രാസിയോവയുടെ ദേശാഭിമാനപ്രേചോതിദമായ ചെറുപ്രസംഗം .
പ്ലട്ടൂണുകള്‍
തയ്യാറായ് കഴിഞ്ഞു .
ഹുങ്കാര ശബ്ദമുയര്‍ത്തി നിലത്തു വീണ മഞ്ഞിനു മുകളിലൂടെ ഇരുമ്പുചക്ക്ര ങ്ങള്‍ ഉരച്ച് ടാങ്കറുകള്‍ ചലിച്ചു തുടങ്ങി.
ഫോര്‍വേഡ് മാര്‍ച്ച് ....
സെര്‍ജെന്റ്റ് എസെക്ക് ദേശസ്നേഹത്തിന്റെ നേര്‍രൂപമാണ്‌ , തന്‍റെ സ്ക്വാഡിലെ ചെറുപ്പക്കാരായ സൈനികരെ അദ്ദേഹം നിരന്തരം പോരാട്ടവീര്യത്താല്‍ ആവേശഭരിതരാക്കുന്നു. 'ലേഡി ബേര്‍ഡ്', എന്നാണ് സെര്‍ജന്റ് എസെക്കിന്റെ ചുമതലയില്‍പ്പെട്ട പീരങ്കിയുടെ വിളിപ്പേര് .സ്വന്തം രാഷ്ട്രത്തെ യെന്ന പോലെ അദ്ദേഹം 'ലേഡി ബേര്‍ഡിനേയും' അളവറ്റു സ്നേഹിക്കുന്നു . സേന ചെക്കൊസ്ലാവക്യന്‍ അതിര്‍ത്തിയിലെത്തിക്കഴിഞ്ഞു .ഗോതമ്പ് വിളയുന്ന പടങ്ങള്‍ക്ക് നടുവിലൂടെ ദീര്‍ഘമായൊരു താര്‍വഴി . ഇരുവശങ്ങളിലും കുറിച്ചു വെക്കപ്പെട്ട സ്ഥലനാമങ്ങള്‍ .ചെക്ക് തലസ്ഥാനത്തേക്കാണ് സഖ്യസേനകളുടെ മുന്നേറ്റം. കാലാള്‍ മാര്‍ച്ച് ചെയ്തു തുടങ്ങി.തൊട്ടു പിറകില്‍ പീരങ്കി സേന.കൂട്ടത്തില്‍ നിന്നും ഏറെ പിന്നിലായാണ് 'ലേഡി ബേര്‍ഡ്'. പഴക്കമുളതു കൊണ്ട് തന്നെ മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ അവള്‍ക്കു കഴിയുന്നില്ലവിജനമായ വഴിയില്‍ രണ്ടു ചെക്ക് സുന്ദരികള്‍ . അവര്‍ വഴിയടയാളങ്ങള്‍ തെറ്റിച്ചു വെച്ച് പുല്‍ക്കൂട്ടങ്ങളിലേക്കു മറയുന്നു . ദിശ തെറ്റിയ ' ലേഡി ബേര്‍ഡ് ', മറ്റൊരു നാട്ടിട വഴിയിലേക്ക് സഞ്ചാരം തുടരുന്നു .അവളുടെ വഴി പിഴച്ചിരിയ്ക്കുന്നു ! കൂട്ടം തെറ്റിയിരിക്കുന്നു !
ചിയേഴ്സ്‌ ..
നുരഞ്ഞു പതയുന്ന ബീർ ഗ്ലാസ്സുകൾ കൂട്ടിമുട്ടി. കുൽക്കയുടെ യാത്രയയപ്പു സൽക്കാരമാണ്‌. വിശിഷ്യമായ ചെക്കോസ്ലാവക്യൻ വിഭവങ്ങളാൽ തീന്മേശ നിറഞ്ഞു കവിഞ്ഞു. കുൽക്ക പട്ടണത്തിലെ പോസ്റ്റുമാസ്റ്ററാണ്‌. ഏവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എല്ലാം തന്നെ അവിടെ സന്നിഹിതരാണ്‌. സ്റ്റേഷന്മാസ്റ്റർ ഓസ്ക്കാർ, മെക്കാനിക്ക്‌ ജാർസി, ഗുസ്താവ്‌, ഓട്ട, പെട്ര , ഹോൻസ ..... ബീയർ പാർലർ ഉടമസ്ഥ ആന്ദ്രേ തികഞ്ഞ ആഥിത്യ മര്യാദയോടെ ഡംപ്ലിംഗ്സ് പാത്രം തുറന്നു വെച്ചു. പോർക്കു കൊണ്ടു പ്രത്യേകം തയ്യാർ ചെയ്തതാണത്രേ. അതിവേഗം കാലിയാകുന്ന പാത്രങ്ങളിൽ ചോറും ആവിയില്‍ പാകം ചെയ്ത ഉരുളക്കിഴങ്ങുമാണ്‌. കോഴി, താറാവ്, ട്ടര്‍ക്കി, മത്സ്യം, മുയല്‍ തുടങ്ങി വറുത്തതും പൊരിച്ചതും പുഴുങ്ങിയതുമായ നിരവധി വിഭങ്ങള്‍ മാര്‍ച്ചു ചെയ്യുന്നു . സ്ഫടികപ്പാത്രങ്ങളില്‍ സബോള കൊണ്ടു പ്രത്യേകം തയ്യാര്‍ ചെയ്ത സൂപ്പു നിറച്ചിരിക്കുന്നു; കുല്‍ക്കക്ക് അതേറെ ഇഷ്ടമാണത്രെ.ഇടതുഭാഗത്ത് സലാഡുകളുടെ ഒരു നീണ്ട ഘോഷയാത്ര . മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളില്‍ മധുരപലഹാരങ്ങള്‍.തീനും കുടിയും നൃത്തവും പാട്ടും കഥകളുമായി അവരു ടെ സന്തോഷം മുറുകിക്കൊണ്ടിരുന്നു ...
ഭുമി കുലുങ്ങുന്നതാണോ?
ഭയാനകമായ ശബ്ദം മുഴക്കി ബിയര്‍ പാര്‍ലറിന്റെ മുന്‍ഭാഗം ഇടിച്ചു നിരത്തി ഒരു പടു കൂ റ്റ ന്‍ ടാങ്കര്‍ തീന്‍ മേശക്കു മുന്‍പില്‍ അലറി നില്‍ക്കുന്നു. പോസ്റ്റ്‌ മാസ്റര്‍ കുല്‍ക്ക കണ്ണു തിരുമി.അദ്ദേഹത്തിന്റെ തലയ്ക്കു മുകിലൂടെ പീരങ്കിയുടെ വെടിക്കുഴല്‍ ഉയര്‍ന്നു നില്‍ക്കുന്നു. പകച്ചു പോകുന്ന ആന്ദ്രെ, ജാര്സി..ഗുസ്താവ് ..

"വരിന്‍..എല്ലാവരും വരിന്‍ .ഉള്‍ മുറിയിലൊളിക്കിന്‍ "..ആന്ദ്രെ അലറുന്നുണ്ടാ യിരുന്നു . ശ്വാസത്തിന്റെ ശബ്ദം പോലും കേള്‍ക്കാനില്ല.ആന്ദ്രേയുറെ കറുത്ത നിറമുള്ള ഉശിരന്‍ നായ ഉറക്കെ കുരയ്ക്കാന്‍ തുടങ്ങി . ഭയാനകമായ അന്തരീ ക്ഷം.
പോളിഷ് സേനാ മുന്നേറ്റത്തിനിടെ കുട്ടം തെറ്റിപ്പോകുന്ന 'ലേഡീ ബേര്‍ഡ് ' , തദ്ദേശ്ശീ യരുടെ സല്‍ക്കാര സന്തോഷങ്ങളെ സംഭ്രമിപ്പിച്ച് ബിയര്‍ പാര്‍ലറിന്റെ മുഖം തകര്‍ത്ത് തീന്മേശക്കരികിലായി ക്രാഷ് ലാന്റ് ചെയ്യുമ്പോള്‍, കേരളത്തിന്റെ പതിലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രേക്ഷകര്‍ക്ക് ചിരിയ്ക്കും ചിന്തയ്ക്കും അതോരുപോലെ വക നല്‍കുന്നു .സിനിമ തുടങ്ങി മിനിറ്റുകള്‍ക്കു ശേഷം തീറ്ററിലെത്തുന്ന പ്രേക്ഷകന്‍ ഇരിപ്പിടം തപ്പിയലയുന്നതു പോലെ , സെര്‍ജന്റ് എസെക്ക് ഉറക്കച്ചടവുള്ള കണ്ണുകളാല്‍ ടാങ്കറിന്റെ മുഖപ്പ് മെല്ലെ തുറന്നു കണ്ണുകള്‍ തിരുമി . ഒന്നും മനസ്സിലാകുന്നില്ല ! ഒന്നിനു പിറകെ ഒന്നെന്നോണം അവരഞ്ചു പേര്‍ പുറത്തേക്കിറങ്ങി .
തീന്മേശമേല്‍ വിഭവങ്ങളുടെ ചെക്കിഷ് സമൃദ്ധി. അവരുടെ സ്ഥ ലകാലബോധം നഷ്ടമായിരുന്നു. അവശേഷിക്കുന്ന ധൈര്യം തോക്കുകളില്‍ സമര്‍പ്പിച്ച് സൈനികര്‍ മുറികള്‍ പരതിത്തുടങ്ങി . പട്ടിയുടെ കുര കേള്‍ക്കുന്നു.
എല്ലാവരെയും അവര്‍ തോക്കിന്‍ മുന്നില്‍ നിരത്തി നിര്‍ത്തി. ഉറങ്ങിപ്പോയതിനാലാണ് ടാങ്കര്‍ അപകടമുണ്ടാക്കിയതെന്ന് സെര്‍ജന്റ് എസെക്ക് പറയുന്നുവെങ്കിലും ഭാഷ സംവേദനത്തിനു തടസം സൃഷ്ട്ടിക്കുന്നു. അവിശ്വാസവും പ്രാണഭയവും ഇരുകൂട്ടരേയും ഒരുപോലെ പിടികൂടുന്നു . മുറിയിംഗ്ളീഷെന്ന പോലെ സൈനികന്‍ ഫ്ലോറന്‍സിന് ചെക്ക് ഭാഷയല്പമറിയാം. തങ്ങള്‍ ചെക്കൊസ്ലാവക്യയെ രക്ഷിക്കാനെത്തിയവാരാണെന്ന ഫ്ലോറന്‍സിന്റെ ഭാഷണം അവരെ തൃപ്തി പ്പെടുത്തുന്നതേയില്ല . അഭിപ്രായ സ്വാതന്ത്ര്യം , മാധ്യമ സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യം ഇവയാണു തങ്ങള്‍ക്കു വേണ്ടതെന്നും , തങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുത്താതെ അതിവേഗം സ്ഥലം കാലിയാക്കണമെന്നും അവര്‍ ഒരുപോലെ ആവശ്യ പ്പെടുന്നു .
സെര്‍ജെന്റ്റ് എസെക്കും കൂട്ടരും എത്രയും വേഗം അവിടെ നിന്നും പോകാന്‍ തയ്യാറാണ് . പക്ഷേ, തങ്ങള്‍ ജീവനു തുല്യം സ്നേഹിക്കുന്ന ' ലേഡീ ബേര്‍ഡിന്റെ' ചക്ക്രങ്ങള്‍ക്കു പരിക്കു പറ്റിയിരിക്കുന്നു . ഒരു മെക്കാനിക്കിന്റെ സഹായത്തോടെ മാത്രമേ അതു നേരെയാക്കാന്‍ കഴിയൂ . സൈനിക സംഘത്തെ തദ്ദേശ്ശീയര്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നു . വിശപ്പും ദാഹവും അവരെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു . ആഹാരത്തിനായി അഭ്യര്‍ഥിക്കുകയല്ലാതെ അവര്‍ക്ക് മുമ്പിൽ മറ്റു വഴികളില്ല .തദ്ദേശ്ശീ യര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറുമല്ല. ആന്ദ്രെ ഓമനിച്ചു വളര്‍ത്തുന്ന ടര്‍ക്കിയെ മോഷ്ടിക്കുവാനുള്ള ഒരു സൈനികന്റെ ശ്രമങ്ങളെ അവര്‍ സംഘടിതമായി നേരിടുന്നു.
We are ready to move, but ...

മറുഗതിയും പരഗതിയുമില്ലാതെ റോമെക്ക്, ആന്ദ്രെയോട്ഭക്ഷണം അഭ്യര്‍ഥിക്കുന്നു . വഴങ്ങാത്ത ആന്ദ്രേക്കു മുമ്പിൽറോമെക്ക് ഒരു കെട്ടു തോര്‍ത്തുകളുമായാണ് എത്തുന്നത് . തോര്‍ത്തുകള്‍ക്കു പകരം കട്‌ലെറ്റും തൊണ്ട നനയ്ക്കാന്‍ "ച്ചിരിബിയറും വേണമത്രേ" ! .ആന്ദ്രെ ചിരിച്ചു പോകുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആവി പറക്കുന്ന കട്‌ലെറ്റുകൾ തയ്യാര്‍. ആര്‍ത്തിയോടെ അവരത് കഴിക്കുന്നു . എത്ര കടിച്ചിട്ടുംകട്‌ലെറ്റുകൾ മുറിയുന്നതേയില്ല.പരിശോധനകള്‍ക്കൊടുവില്‍ കട്‌ലെറ്റുകള്‍ക്കള്ളില്‍ അവര്‍ കൊടുത്തടവ്വലുകള്‍ സ്റ്റഫു ചെയ്തു പിടിപ്പിച്ചിരിക്കുന്നതായി ബോധ്യപ്പെടുന്നു. ചിരിയുടെ മാലപ്പടക്കം ...ഒടുവില്‍ആന്ദ്രെ ഭക്ഷണം നല്‍കാന്‍ തയ്യാറാകുന്നു . ശത്രുതാപരമായി സമീപിക്കുന്ന തദ്ദേശ്ശീയരുമായിഇടപ
ഴകാന്‍ സൈനികര്‍ നിര്‍ബന്ധിതരാകുന്നു . സമാന സാഹ ചര്യങ്ങളുടെ ഇരകളാണ് ഇരുകൂട്ടരുമെന്നു ബോധ്യ പ്പെടുന്ന നാ ട്ടു കാര്‍ പോളിഷ് സൈനികരോട് അടുപ്പം കാണിക്കാന്‍ തുടങ്ങുന്നു.
We demand ' free Czechoslovakia ....'

മെക്കാനിക്ക് ജാര്‍സി ' ലേഡിബേര്‍ഡിന്റെ ' ചക്ര ങ്ങള്‍ നന്നാക്കാമെന്നുറപ്പു നല്‍കുന്നു .സെര്‍ജന്റ് എസെക്കിന് ഒരല്‍പം ആശ്വാസം . .ബിയര്‍ പാര്‍ലറിനു മുകളില്‍ ഒരു കുഞ്ഞു റേഡിയോസ്റ്റെഷനണ്ട് . ചെക്കൊസ്ലാവാക്യയുറെ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന ഒട്ടയുംകാമുകി ഒട്ട്രയുമാണ് അതു നടത്തുന്നത് ഒട്ട്ര സ്വര്‍ണ്ണ നിറമുള്ള തലമുടിയും ഇറുകിയ നീല ജീന്‍സും പിങ്ക് നിറമുള്ള ടി ഷർട്ടും ധരിച്ച ചെക്ക് സൌന്ദര്യമാണ് . സ്വാതന്ത്ര്യംത്തെ സംബന്ധി ച്ച് അവനേക്കാള്‍ ഉറച്ചതും തീഷ്ണമായതുമായ നിലപാടുകളാണ് അവള്‍ക്കുള്ളത്‌ . കഴിഞ്ഞ ചില ദിവസങ്ങളിലായി റേഡിയോ സ്റ്റേഷൻസ്‌ പണി മുടക്കിലാണ് . ആംപ്ലിഫയര്‍ പ്രവര്‍ത്തിക്കുന്നില്ലത്രേ. ഓട്ടയുടെ വിശ്വാസം താനൊരു " തോമസ്‌ ആല്‍വാ എഡിസനെന്നാണ് ' ! . പക്ഷേ എത്ര ശ്രമിച്ചിട്ടും അവനതു നേരെയാക്കാന്‍ കഴിയുന്നതേയില്ല.

ട്ടാങ്കറിനുള്ളില്‍ ആംപ്ലിഫയര്‍ ഉണ്ടാകുമെന്ന് ഒട്ട്രക്കറിയാം . അവള്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ആരംഭിക്കുന്നു. ഇതിനിടയില്‍ ഒട്ട്ര, സൈനികന്‍ ഫ്ലോറിയനുമായി സൌഹൃദത്തിലാകുന്നു .
ഫ്ലോറിയന്‍, ഒട്ട്രയെ "ലേഡീ ബേര്‍ഡു" കാണാന്‍ ക്ഷണിക്കുന്നു . " വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇഛിച്ചതും ബിയര്‍" !! . ആംപ്ലിഫയര്‍ കൈവശപ്പെടുത്താനുള്ള ഒട്ട്രയുടെശ്ര മങ്ങളെ ഫ്ലോറിയന്‍ തടയുന്നു . അല്പ നേരത്തെ അവരുടെ സഹവാസം പുതിയൊരു പ്രണയത്തിന്റെ തുടക്കമാകുന്നു.

നീലക്കണ്ണുകളും തികഞ്ഞ ആകാര സൌഷ്ടവുമാണ് ഹെലെന്‍കയുടെ പ്രത്യേകത. അവളുടെ മനോഹരങ്ങളായ ഫ്രോക്കുകളില്‍ ചെക്കിഷ് പൂക്കള്‍ വസന്തം തീര്‍ക്കുന്നു .ഹെലെന്‍ക, ബിയര്‍ പാര്‍ലര്‍ ഉടമസ്ഥ ആന്ദ്രേയുടെ ബന്ധുവാണ് . കവിതയും സംഗീ തവും സിനിമയും പുസ്തകങ്ങളുമിഷ്ടപ്പെടുന്ന സ്വപ്നാടകയായ പെണ്‍കുട്ടി. വിദേശീയരുമായുള്ള വിവാഹബന്ധം കരുത്തുള്ള കുഞ്ഞുങ്ങളെ സമ്മാനിക്കുമെന്ന്‍ അവള്‍ ഉറച്ചു വിശ്വസിക്കുന്നു !വ്യായാമം ചെയ്യുന്ന റൊമേക്കിന്റെ മാംസ പേശികളില്‍ അവളാകൃഷ്ടയാകുന്നു .ഉരുണ്ട മിനുത്ത ഉറപ്പുള്ള ശരീരം ..

ഇന്നൊരു പ്രകാശമുള്ള ദിവസമാണ് .
നമുക്കല്‍പം നടക്കാം .
റോമെക്കിന്റെ കരുത്തുറ്റ കൈകളില്‍ ഹെലെന്‍ക അമര്‍ത്തിപ്പിടിച്ചു .
തണല്‍ മരങ്ങള്‍ക്കിടയിലൂടെ പ്രകാശം വീഴുന്ന ഒരു ചെറു കുളം..

ചുറ്റിനും പല തരം പൂക്കള്‍ .പുല്‍നാമ്പുകള്‍ മെത്ത വിരിച്ച പരിസരം..കിളികളുടെ സംഗീ തം..റോമെക്കിനെ അമ്പരപ്പിച്ച് സ്വയം വിവസ്ത്രയായി ഹെലെന്‍ക നീരാട്ടിനിറങ്ങി.ജലം ഉപ്പിനോടെന്നപോലെ റോമക്ക് ഹെലെന്‍കയിലലിഞ്ഞു

പ്രണയം,
സംഗീതം, രതി, രുചികരമായ ഭക്ഷണം ...സൈനികര്‍ സന്തുഷ്ടരാണ് .
'
ലേഡീ ബേര്‍ഡിന്റെ' ചക്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു . ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു പോളിഷ് സേനക്കൊപ്പം ഒത്തു ചേരാനാകും.


അകലെ നിന്നും പൊടി പറത്തി മേജര്‍ഗ്രാസിയോവ യും പ്ലാസ്റ്ററിട്ട കാലുമായ്‌ ക്യാപ്തന്‍ ഗ്രാസലും സ്കൂട്ടറില്‍ പാഞ്ഞു വരുന്നു .സൈനിക മുന്നേറ്റത്തി നിടെ അപ്രത്യക്ഷമായ "ലേഡീ ബേര്‍ഡു" തിരഞ്ഞുള്ള പരിഭ്രാന്തമായ യാത്രയിലാണവര്‍. ലേഡീ ബേര്‍ഡിനെ കണ്ടെത്തിയില്ലെങ്കില്‍ സൈനിക ശിക്ഷണ നടപടികള്‍ ഉറപ്പ് . മേജര്‍ ഗ്രാസിയോവയുടെ തലമുടി കാറ്റില്‍ ഉലഞ്ഞിരിയ്ക്കുന്നു. പൊടുന്നനെ പ്രണയാതുരരായ രണ്ടു ജേഴ്സി പ്പശുക്കള്‍ അവര്‍ക്കു മുന്നില്‍ പെടുന്നു."ലേഡീ ബേര്‍ഡിന്റെ തിരോധാനം സഖ്യശക്തികള്‍ അറിഞ്ഞു കഴിഞ്ഞു . റഷ്യ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി ക്കഴിഞ്ഞു . അവരുടെ ട്ടാങ്കറുകള്‍ മേജര്‍ ഗ്രാസിയോവക്കു പിറകേ വരുന്നു.
ബാലഭേഷ് ജാര്‍സീ ...
സെര്‍ജന്റ് എസക്ക് , മെക്കാനിക്ക് ജാര്‍സിയെ ആലിംഗനം ചെയ്തു..ചക്രങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ന്നിരിക്കുന്നു . ഇനിയെത്രയും വേഗം സേനക്കൊപ്പം അണിചേരാം. ദിവസങ്ങളുടെ സ്നേഹസമ്പര്‍ക്കം ഇരു കൂട്ടർക്കുമിടയില്‍ സൃഷ്ടിച്ച ആത്മബന്ധത്തിന്റെ ഭിന്ന ഭാവങ്ങള്‍ വിടവാങ്ങലില്‍ നിഴലിച്ചു നിന്നു. വീണ്ടും കാണുമെന്ന ഉറപ്പോടെ തദ്ദേശീയരുടെ ഗദ്ഗദങ്ങള്‍ക്കു നടുവിലൂ ടെ "ലേഡീ ബേ ര്‍ ഡ്‌ " മുന്നോട്ടു കുതിച്ചു . സൈനികരെല്ലാം വിടവാങ്ങലില്‍ ദുഖിതരാണ്. നാട്ടുകാര്‍ സമ്മാനിച്ച പഴങ്ങളും ഉപഹാരങ്ങളുമായി ലേഡീ ബേര്‍ഡിന്റെ പള്ള നിറഞ്ഞിരിക്കുന്നു .ലേഡീ ബേർഡ്‌ പുറപ്പെട്ടധികം കഴിയും മുൻപേ മേജർ ഗ്രാസിയോവയും ഗ്രാസലും ബിയര്‍ പാര്‍ലറി ലെത്തുന്നു. വീണ്ടും അമ്പരക്കുന്ന ആന്ദ്രെ !
ഒരുകൂട്ടർ പോയധികമായില്ല. അതിനകം അടുത്തവർ. വർത്ത മാനങ്ങള്‍ക്കൊടുവില്‍ വിശന്നു തളർന്ന ഗ്രാസലിന്‌ ആന്ദ്രെ ഭക്ഷണം നൽകുന്നു.
ഗ്രാസൽ ഹാപ്പിയാണ്‌..'
"
യുദ്ധം ദുഖമാണു ഗ്രാസല്‍ , ( തണുത്ത ) ബിയറല്ലോ സുഖപ്രദം !"ഇതിനോടകം തന്നെ ലേഡീ ബേർഡിനെയന്വേഷിച്ച്‌ നട്ടം തിരിഞ്ഞ റഷ്യൻ ട്ടാങ്കർ ബിയർ പാർലറിനു സമീപമെത്തി .


സൈക്കിളിൽ അതിവേഗം പാഞ്ഞു വരുന്നത്‌ സ്റ്റേഷൻ മാസ്റ്റർ ഓസ്ക്കാറാണ്‌. നിയമങ്ങൾ തെറ്റിച്ച് വരുന്ന റഷ്യൻ ട്ടാങ്കർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുന്നു. . മുഖമടക്കിയ സൈനികന്റെ പ്രഹരം.കണ്ണടയെ ചുവപ്പിക്കുന്നു .ദൂരെയെങ്കിലും ക്യാപ്റ്റൻ എസെക്കും കൂട്ടരും ഇതു കണ്ടു കഴിഞ്ഞു. ഓസ്ക്കാർ അവർക്കു പ്രിയപ്പെട്ട ആളാണ്‌. പാഞ്ഞു വരുന്ന ലേഡീ ബേർഡ്‌ റഷ്യൻ ടാങ്കറിനെ അതി ശക്തമായി പിന്നിലേക്കു തള്ളിമാറ്റാന്‍ തുടങ്ങി .നീളുന്ന വെടിയൊച്ചകള്‍ ....
മെക്കാനിക്ക്‌ ജാർസ്സിയുടെ മകൾ അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുകയാണ്‌. ബധിരയും മൂകയുമാണവൾ..റഷ്യന്‍ തോക്കുകള്‍ മുരണ്ടു കൊണ്ടിരുന്നു.
മാറു തുരന്ന വെടുയുണ്ട..,അലക്കിയ വസ്ത്രങ്ങളില്‍ ചുവന്ന ചിത്രം വരച്ചു .




മഞ്ഞു നിറമുള്ള അവളുടെ മുഖത്ത് ചെകിടനായൊരു ഇച്ച വട്ടം ചുറ്റി..
വെടി യൊച്ചകള്‍ നിലച്ചിരിക്കുന്നു .
റഷ്യന്‍ട്ടാങ്കർ പിന്‍വാങ്ങി കഴിഞ്ഞു .
ഒട്ട്രയും, ഹെലെന്‍കയും കാമുകന്മാരെ കണ്ടതിലുള്ള ആഹ്ലാദ ത്തി മര്‍പ്പിലാണ് .
അവരെല്ലാം വീണ്ടും ഒത്തു ചേര്‍ന്നിരിക്കുന്നു .
പിന്‍വാങ്ങിയ റഷ്യന്‍ സേന ഉടനടി അവിടെയെത്തും.
ലേഡീ ബേർഡ്‌ നടത്തിയ ആക്രമണം വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും .
എസെക്കും കൂട്ടരും കോര്‍ട്ട് മാര്‍ഷല്‍ ചെയ്യപ്പെടും .


പറുദീസയിലേക്ക്‌ ..

യുദ്ധം ചെയ്തു പൊറുതിമുട്ടിയ എസെക്കൊഴികെയുള്ള യുവസൈനികര്‍ക്ക് ജീവിതത്തിലേക്കു മടങ്ങണം ..
അതിനാലവര്‍ വിയന്നയിലേക്കു പോകാന്‍ തീരുമാനിക്കുന്നു. എസെക്കിനും ഉള്ളാലെ ഇതു തന്നെയാഗ്രഹം..

ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ആന്ദ്രെയും ഒസ്ക്കാറും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുനു .
മെക്കാനിക്ക് ജാര്‍യും പോസ്റ്റ്‌ മാസ്റ്റർ കുല്‍ക്കയും മാത്രമാണവിടെ അവശേഷിക്കുന്നത് .
സ്നേഹത്തിന്റെ ചൂ ടു ള്ള നിശ്വാസമാണ് ലേഡീ ബേർഡിനുള്ളി ലിപ്പോള്‍ ..
ഈ യാത്ര യുദ്ധമില്ലാത്ത ഭൂമി മുന്‍ നിര്‍ത്തിയാണ്...
അവിടെ കരാറുകളും ഉടമ്പടികളും വിലക്കുകള്‍ തീര്‍ക്കില്ലത്രേ ..
സ്നേഹത്തിന്റെ ചക്രങ്ങള്‍ മണ്ണിലു രഞ്ഞു തുടങ്ങി .
വസന്തം അകലെയല്ല..


ചരിത്രം, രാഷ്ട്രീയം, സിനിമ.


ചരിത്രത്തെ സിനിമയാക്കുമ്പോൾ അസാധാരണമായ അവധാനതയോടെ സമീപിക്കേണ്ടി വരിക സ്വാഭാവികം. വാഴ്സാ ഉടമ്പടിയും, ചെക്കോസ്ലാവക്യയുടെ കരാർ ലംഘനങ്ങളും തുടർന്നു രൂപപ്പെടുന്ന പുതിയ സാമൂഹ്യ സാഹചര്യങ്ങളുമാണ്‌ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്‌. ഗൗരവതരമായ ഇത്തരം രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും ആദ്യാന്ത്യം ചിരിപ്പിക്കുന്ന ആഖ്യാന ശൈലിയാണ്‌ ചിത്രത്തിന്റെ പ്രധാന സവിശേഷത. പോളിഷ്‌ ചെക്ക്‌ സാംസ്ക്കാരിക വൈജാത്യങ്ങൾ നിരവധി രസകരങ്ങളായ കഥാസന്ദർഭങ്ങൾക്ക്‌ വഴിയൊരുക്കുന്നു. കേവലം ഉല്ലാസത്തിനും നേരം പോക്കിനുമപ്പുറം മനുഷ്യ ബന്ധങ്ങൾ ശക്തമായി രേഖപ്പെടുത്തുന്ന ചലിക്കുന്ന ചരിത്ര പുസ്തകങ്ങളായി സിനിമ മാറണമെങ്കിൽ അത്‌ കല/ കച്ചവട വേർതിരുവുകൾക്കപ്പുറം പൊതുവിൽ പ്രേക്ഷകനെ ആകർഷിക്കത്തക്കതാകണം. അതു തന്നെയാണ്‌ ഇന്ത്യൻ കോഫീ ഹൗസിലെ ഏഴാം നമ്പർ തീന്മേശക്കു ചുറ്റും സംഭവിക്കുന്നതും. യൂണിവേഴ്സിറ്റി കോളേജിലെ രതീഷ്‌, ചാലക്കമ്പോളത്തിലെ ചുമട്ടുതൊഴിലാളി നസീർ, മാധ്യമപ്രവർത്തക നിസ സുലോവ്‌, സെന്റ്‌ മേരീസ്‌ സ്ക്കൂൾ അധ്യാപകൻ സന്തോഷ്‌ വിത്സൺ, എം ജി യൂണിവേഴ്സിറ്റിയിലെ ഡോ. മായ ടീച്ചർ, കവികൾ സന്ധ്യ എൻ എസ്സ്‌, ഡോ ദീപ ബിജോ അലെക്സാണ്ടർ...ഇവരെല്ലാം ചായക്കും കട്ട്‌ലെറ്റിനുമൊപ്പം ഓർത്തോർത്തു ചിരിക്കുന്നത്‌ സെർജ്ജന്റ്‌ ഐസക്കിന്റെ അബദ്ധങ്ങളാണ്‌. ക്യാപ്റ്റൻ ഗ്രാസലിന്റെ ചെയ്തികളാണ്‌…സബ്‌റ്റൈട്ടിലുകളെ അപ്രസക്തമാക്കുന്ന സംവേദനത്വമാണ്‌ ഈ പോളിഷ്‌ സിനിമയെ ജനകീയമാക്കുന്നത്‌.


പ്പറേഷൻ ഡാന്യൂബിലൂടെ ജെക്ക്‌ ഗ്ലോമ്പ്‌ ചരിത്ര സിനിമകൾക്ക്‌ നർമ്മത്തിന്റെ പുതിയ പരിപ്രേഷ്യങ്ങളൊരുക്കുന്നു. അറുബോറെങ്കിലും ബൗദ്ധികനാട്യങ്ങളിൽ ബലം പിടിച്ചും, ദേശസ്നേഹത്തിന്റ്‌ അക്കൗണ്ടിൽ കണ്ണിമ ചിമ്മാതെയും കണ്ടിരിക്കേണ്ടവയായി ചരിത്ര സിനിമകൾ മാറാതിരിക്കണമെങ്കിൽ പോളിഷ്‌ ന്യൂവേവ്‌ സിനിമയുടെ ഈ പുത്തൻ അപ്പോസ്തല വഴി പിൻപറ്റാവുന്നതാണ്‌. കച്ചവട സിനിമയുടെ ഘടകങ്ങളെല്ലാം ഓപ്പറേഷൻ ഡാന്യൂബിലുമുണ്ട്‌. ചരിത്രത്തിന്റെ രാഷ്ട്രീയാംശം ചോർന്നു പോകാതെ തന്നെ മുഖ്യധാരാ സിനിമക്കനുയോജ്യമാം വിധം 'തുണിയുടുപ്പിക്കുന്നതിൽ' ഇദ്ദേഹം പ്രത്യേക ശ്രദ്ധവെക്കുന്നു. അതിനുവേണ്ടി തന്നെയാകണം പ്രണയവും രതിയുമെല്ലാം മനോഹരമായി അവതരിപ്പിച്ചതും.

"സിനിമയിലൂടെയുള്ള ആശയവിനിമയത്തിന്‌ കൊടുംകാറ്റിന്റെ വേഗതയും വിപ്ലവാതമകമായ ശക്തിയുമുണ്ടാകുമെന്നഭിപ്പ്രായപ്പെട്ടത്‌",വ്ലാദിമിർ ഇലിയിച്ച്‌ ലെനിനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം പോളണ്ടിന്റെ കമ്യൂണിസ്റ്റിതര ചരിത്രം ശക്തമായവതരിപ്പിക്കാൻ കന്നിച്ചിത്രത്തിലൂടെ ജെക്ക്‌ ഗ്ലോമ്പിനാകുന്നു


ഇന്നലെ , ഇന്ന്‍, നാളെ

ഒന്നാം ലോക യുദ്ധം സൃഷ്ടിച്ച പരിക്കുകൾക്കൊടുവിൽ പോളണ്ട്‌ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. പോളിഷ്‌ സിനിമയുടെ ചരിത്രത്തെ നമുക്കിതോടൊപ്പം വായിച്ചെടുക്കാം. സാമ്പത്തിക പ്രശ്നങ്ങളും അനിശിചത്വങ്ങളും പൊറുതിമുട്ടിച്ച പോളിഷ്‌ യുദ്ധാനന്തരകാലം മുടക്കു മുതൽ താരതമ്യേന കുറഞ്ഞ ചുരുക്കം ചില ചിത്രങ്ങളിലേയ്ക്കു ചുരുങ്ങി. യുദ്ധ ഇടവേള യിദ്ദിഷ് ചിത്രങ്ങളുടേതായിരുന്നു. ജോസഫ്‌ ഗ്രീൻസ്‌, മൈക്കിൾ വാസിൻസ്കി തുടങ്ങിയ പ്രതിഭകളുടെ സിനിമകൾ നാസി ഭീകരതക്കു മുൻപുള്ള യൂറോപ്യൻ ജൂതന്മാരുടെ ശക്തിയും സജീവതയും വിളിച്ചറിയിച്ചു. രണ്ടാം ലോകയുദ്ധാന്തരം പോളിഷ്‌ സിനിമയുടെ വർത്തമാനം കമ്യൂണീസത്തിനു കടപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റു പോളണ്ടിന്റെ ആദ്യ ദശകത്തിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങളെല്ലാം സോഷ്യലിസ്റ്റ്‌ വസ്തുനിഷ്ഠ ചട്ടക്കൂടിൽ തീർക്കപ്പെട്ടവയത്രേ. പരമ്പരാഗതമായ നടപ്പു ശീലങ്ങളിൽ നിന്നും പോളിഷ്‌ സിനിമ മോചനം പ്രഖ്യാപിച്ചത്‌, ആന്ദ്രേ വാജ്സ്കിയിലൂടെയാണ്‌ . അദ്ദേഹത്തിന്റെ ആദ്യ ചിത്രം "ഒരു തലമുറ" രണ്ടാം ലോകയുദ്ധ കാലയളവിൽ ചെറുത്തു നിൽപ്പുകൾ സംഘടിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നു. ആന്ദ്രെ വജ്സെയുടെ സിനിമകൾ പോളണ്ടിനെ, പോളിഷ്‌ അഭിനേതാക്കളാൽ ചിത്രീകരിച്ചപ്പോൾ, ലോകമറിഞ്ഞ മറ്റു പോളിഷ്‌ സംവിധായകർ വിദേശങ്ങളിൽ ക്യാമറ ചലിപ്പിച്ചു. റോമൻ പോളൻസ്കി, ക്രിസ്റ്റോവ്‌ കീസ്ലോസ്കിതുടയിങ്ങിയ പ്രഗൽഭർ.


സോവിയറ്റ്‌ യൂണിയൻ വിഘടിച്ചതുമായി ബന്ധപ്പെട്ട്‌ സാർവ്വദേശീയമായുണ്ടായ ഗതിവിഗതികൾ പോളിഷ്‌ സാഹചര്യങ്ങളേയും മാറ്റി മറിച്ചു. കലയിലും സിനിമയിലും സാഹിത്യത്തിലുമെല്ലാം മുതലാളിത്തം കടന്നു കയറി. കമ്യൂണിസ്റ്റു കാലയളവിൽ കലക്കും ചലച്ചിത്രനിർമ്മാണത്തിനും സർക്കാർ നൽകിയിരുന്ന സാമ്പത്തിക പിന്തുണ ഇപ്പോഴില്ല. പോളിഷ്‌ സംസക്കാരത്തെ തികഞ്ഞ യാഥാർഥ്യബോധത്തോടെ ക്യാമറയിൽ പകർത്തിയ 'പോളിഷ്‌ റിയലിസ്റ്റു സിനിമയുടെ' സ്ഥാനം , 'അടിപ്പടങ്ങളും , അറുബോറൻ പ്രണയനാടകങ്ങളും"പ്രമേയമാക്കിയ 'Hollywood' ഫോട്ടോക്കോപ്പികൾ കയ്യടക്കി.

ഇത്തരമൊരു സാഹചര്യത്തിലാണ് പോളിഷ് നാടകത്തിന്റെ കരുത്തുമായി ജെക്ക് ഗ്ലോംബ്, തന്റെ ആദ്യചിത്രം ഓപ്പറേഷന്‍ ഡാന്യൂബ് സംവിധാനം ചെയ്യുന്നത്. ചരിത്രത്തിന്റെ ദൃശ്യവല്‍ക്കരണത്തിലും ആഖ്യാനത്തിലും അതിനൂതനമായ ശൈലിയാണ് അദ്ദേഹം ആവിഷ്ക്കരിക്കുന്നത്. സെറ്റൊരുക്കുന്നതിലെ കലാസംവിധാനം , പ്രകാശ നിയന്ത്രണം ഛയാ ഗ്രഹണത്തിലെ മികവ്, കെട്ടുറ പ്പുള്ള തിരക്കഥ, പുത്തന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ, സന്ദര്‍ഭങ്ങളോടലിഞ്ഞു ചേരുന്ന സംഗീതം, കഥാപാത്രങ്ങളോട് പൂര്‍ ണ്ണ നീതി പുലര്‍ത്തുന്ന ജിറി മെന്‍സില്‍ അടക്കമുള്ള ലോകത്തെ എക്കാലത്തെയും മികച്ച അഭിനേതാക്കള്‍ ... ചരിത്രത്തെ രാഷ്ട്രീയത്തിന്റെ നട്ടെല്ലില്‍ കോര്‍ത്ത് നര്‍മ്മത്തിന്റെ ഹൃദയം പിടിപ്പിക്കാന്‍ അദ്ദേഹത്തിനിതില്‍പ്പരം എന്തു വേണം....









" It is the human relation's matters ; not the ideologies. "

കട്ടിക്കണ്ണടക്കു പിന്നിലൊളിപ്പിച്ച ഗൌരവമുള്ള കണ്ണുക പ്രേക്ഷകരിലേക്കു പായിച്ച് അലക്ഷ്യം താടി രോമങ്ങളി വിരലോടിച്ച് , പോളണ്ടിന്റെ രാഷ്ട്രീയ ചരിത്രം സരസമായവതരിപ്പിച്ച ജെക്ക് ഗ്ലോംബ് മലയാളികളോടു പറഞ്ഞത്, 'ആശയങ്ങളേ ക്കാ മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ്' . പ്രബുദ്ധമായ രാഷ്ട്രീയവും വ്യത്യസ്തമായ നിലപാടുകളും പിൻറ്റുന്ന  മലയാളി ഇതെങ്ങിനെയേറ്റുവാങ്ങിയെന്നത് സംവാദിക്കേണ്ട വിഷയമെങ്കിലും ഓപ്പറേഷന്‍ ഡന്യൂബ് പ്രേക്ഷകരെ രസിപ്പിച്ചുവെന്നതി ഭിന്നാഭിപ്രായമില്ല. 



ന്യൂ തിയറ്റ ഇടവഴിയി പ്രേക്ഷകർക്കിടയിലൊരുവനായി ചിത്രത്തിന്റെ സംഗീതസംവി ധായക ബാർട്ടെക്ക് സ്ട്രാബർ സിസ്കിക്കും  മറ്റൊരു പോളിഷ് ചിത്രം, 'ജെനെറ നില്ലിന്റെ' സംവിധായക റിസാർഡ് ബുജസ്ക്കിക്കുമൊപ്പം നടന്നു നീങ്ങുബോഴാണ് അദ്ദേഹത്തെ നേരി കണ്ടത്. ഭാഷ , സംസ്ക്കാരം , രാഷ്ട്രീ യം, ചരിത്രം തുടങ്ങി സമസ്ത നിലകളിലും മലയാളികകൾക്കന്യമാ പോളണ്ടിന്റെ ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിന്റെ സംവേദനക്ഷമതയെക്കുറിച്ചായിരുന്നു ആദ്ദേഹത്തിന്റെ ആശങ്ക. പലവിധ മനുഷ്യരെ മണിക്കൂറിലേറെ പൊട്ടിച്ചിരിപ്പിച്ചതും ഉദ്യേഗത്തിന്റെ മുൾമുനനയി നിർത്താനായതുമാണ് അതിരുക അപ്രത്യക്ഷമായതിന്റെ അടയാളമെന്ന മറുപടി അദ്ദേഹത്തെ സന്തോഷവാനാക്കി . 

നാടകവേദി
ഓപ്പറേഷ ഡാന്യൂബിനെക്കുറിച്ച് സംസാരിക്കുന്നതിലേറെ അദ്ദേഹം വാചാലനായത് പോളിഷ് നാടകവേദിയെക്കുറിച്ചാണ് . ഞങ്ങ നാടക പ്രവര്‍ത്തകരാണ് . ലോകവ്യാപകമായി സഞ്ചരിക്കുന്ന പോളിഷ് നാടകസംഘമാണ് ഞങ്ങളുടേത്. പോളണ്ടിന്റെ പ്രാദേശിക ചരിത്രം , ജനതയുടെ സംസ്ക്കാരം ഇവയൊക്കെയാണ് ഞങ്ങ കൈകാര്യം ചെയ്യുന്ന വിഷയങ്ങ. തീയറ്റർ ഓഫ് മോദ്രേജെവിസ്കി എന്നാണ് ഞങ്ങv വിളിക്കപ്പെടുന്നു.  ചരിത്രത്തിന്റെ സുതാര്യവും സത്യസന്ധവുമായ അവതരണത്തിനാണ് ഞങ്ങ പ്രാധാന്യം കൊടുക്കുന്നത്. ചരിത്രം ഭാവിയിലേക്കുള്ള യാത്രയുടെ അവിഭാജ്യ  ഘടകമാണ് . കഴിഞ്ഞ മാസം ഞങ്ങ നാടകവുമായി റഷ്യയിലും അമേരിക്കയിലുമായിരുന്നു . അതിലൂടെ പോളണ്ടിന്റെ സംസ്ക്കാരം ലോക സംസ്ക്കാരത്തിന്റെ ഭാഗമാകുന്നു . നാടകം ആത്മപ്രകാശനത്തിന്റെ വേദിയാണ് സം തൃപ്തിയുടേയും. …...


സിനിമ

ഓപ്പറേഷ  ഡാന്യുബ് എന്റെ ആദ്യ ചിത്രമാണ്. നാടകത്തിനും സിനിമക്കും തീർച്ച യായും വ  വ്യത്യാസങ്ങളുണ്ട് . നാടകത്തിലൂടെ നമുക്കഭിമുഖീകരിക്കാ കഴിയുക ന്യൂനപക്ഷത്തെ മാത്രമാണ് പക്ഷെ സിനിമ അതല്ല. സിനിമയിലൂടെ ഒരു മഹാ ഭൂരിപക്ഷത്തെ അതിസംബോദന ചെയ്യാ കഴിയും. അതു തന്നെയാണ് സിനിമയിലേക്ക് തിരിയാനുള്ള സാഹചര്യവും . പക്ഷെ ഞങ്ങളുടെ അടിത്തറ നാടകവേദി തന്നെയാണ്. രണ്ടു വർ മുൻപാണ്    സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് . വാഴ്സോ ഉടമ്പടിയും അതുമായി ബന്ധപ്പെട്ട് യൂറോപ്പിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച  ചെയ്യുന്നത്. പോളിഷ് സിനിമകൾക്ക്  ലോകസിനിമയുടെ പട്ടികയി മികച്ച സ്ഥാനമാണുള്ളത് . ലോകമാസകലം സംഘടി പ്പിക്കപ്പെടുന്ന ചലച്ചിത്ര മേള കളി പോളിഷ് സിനിമക വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നു. സാങ്കേതികമായി പോളിഷ് സിനിമക ഇന്ത്യൻ  സിനിമകകൾക്കൊപ്പം നില്‍ക്കുന്നു കുറച്ചു കൂടി വ്യക്തമായി പറഞ്ഞാ ഇതെല്ലാം മുടക്കു മുതലുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. .
"Every experiment comes from America!”

ഇന്ത്യ സിനിമക
സാധാരണ മനുഷ്യർ തീയേറ്ററുകളിലേക്കു വന്ന്‍  തന്താങ്ങളുടെ സാങ്കപ്പിക ലോകത്തി അഭിരമിച്ചു മടങ്ങുന്നു. ഇത് ഇവിടെ നിലനിക്കുന്ന  ജീവിത സാഹ ചര്യങ്ങളുടെ ഭാഗമാകാം . കല/ കച്ചവട വ്യത്യാങ്ങ പോളിഷ് സിനിമയിലുമുണ്ട് . ഇത് പോളണ്ടിന്റെ മാത്രം പ്രത്യേകതയല്ല. മറിച്ച് ഇത്  ലോകത്തിന്റെ പൊതു സ്വഭാവമാണ്. പോളിഷ് സിനിമക ഒരു പുതിയ ചുവടുവെയ്പ്പിലാണ്. കല/ കച്ചവട വേർതിരിവുക അപ്രസക്തമാക്കി , ഇവയ്ക്കു രണ്ടിനുമിടയി നിൽക്കുന്ചിത്രങ്ങ നിരവധിയുണ്ടാകുന്നു. പ്രേക്ഷക വ്യത്യസ്തതയ്ക്കു വേണ്ടിയാണ്. നിലകൊള്ളുന്നത് .
ഇന്ത്യയി  സിനിമക്കുള്ള സ്ഥാനം യൂറോപ്പി ടെലിവിഷൻ ഏറ്റെടുക്കുന്നു. ഇന്ത്യയി നടക്കുന്നതുപോലെ ഇത്രയും വിശാലമായ പങ്കാളിത്ത സ്വഭാവമുള്ള ചലച്ചിത്രോത്സവങ്ങ ഞങ്ങൾക്കില്ല. മുടക്കുമുതലിന്റെ അടിസ്ഥാനത്തി സെഗ്രിഗേ റ്റ്  ചെയ്താണ് ഇവിടത്തെ ഫെസ്റ്റിവെലുക നടക്കുക. കലയെയും കലാകാരന്മാരെയും ഏറെ ബഹുമാനിക്കുന്ന നാടാണ് പോളണ്ട് . ' കലയന്യമായ രാഷ്ട്രം മൃതതുല്യമാണ്' . ഇതു സംസ്ക്കാരവുമായി ബന്ധപ്പെട്ട ഒന്നാണ്. . സിനിമയേക്കാ നാടകമാണ്, എന്നെയേറെ സ്വാധീനിക്കുന്നത്. Milosz Forman, Jri Miensoel തുടങ്ങിയ സംവി ധായകരുടെ രീതിക എന്നെ സ്വാധീനിച്ചിട്ടുണ്ട് .പോളണ്ട് ഒരു ജനാധിപത്യ രാഷ്ട്രമാണ്. അതുകൊണ്ടു തന്നെ സ്ത്രീ പുരുഷ സമത്വം ഉയർന്ന നിലയി പരിപാലിക്കപ്പെടുന്നു. പ്രതിഭാധനരായ നിരവധി വനിതാ നാടക / സിനിമാ പ്രവത്തകരാ സമ്പന്നമാണ് ഞങ്ങളുടെ നാട് .

രാഷ്ട്രീയം
"പോളണ്ടിന്റെ കമ്യൂണിസ്റ്റു കാലയളവിലാണ് എന്റെ ജനനം.
അത് ഇരുട്ടിന്റെ കാലമായിരുന്നു. "

"You can't say what you really want"

എവിടെയും ക്കാ    നിയന്ത്രണങ്ങ .സ്വാതന്ത്രമോ തിരഞ്ഞെടുക്കലുകക്കുള്ള അവകാശമോ ഉണ്ടായിരുന്നില്ല. പ്രസ്തുതകാലയളവി KARKOW യൂണിവേഴ്സിറ്റിയി
നിന്നും ചരിത്രത്തി വിജ്ഞാനം നേടി. ചരിത്രാധ്യാപക ട്രേഡ്   യൂണിയനിസ്റ്റ്  എന്നീ നിലകളി പ്രവര്‍ത്തിച്ചു . പതുകളോടെ നാടകരംഗത്ത് മുഴുവ സമയം സജീവമായി. കമ്യൂണിസ്റ്റു കാലയളവി ഡോക്ടറും എഞ്ചിനിയറും കലാകാരനും  കച്ചവടക്കാരനുമെല്ലാം ഒരേ നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത് . കഴിവുകളാ യിരുന്നില്ല അംഗീകാരത്തിന്റെ മാനദണ്ഡം. .എവിടെയും Government Control...!


കമ്യൂണിസ്റ്റു കാലയളവി പട്ടിണിയും വേശ്യാവൃത്തിയും ചൂതാട്ടവും ഉണ്ടായിരുന്നോ ?

             അതില്ല, പക്ഷേ  സമത്വത്തെക്കാ സ്വാതന്ത്രമാണ് പ്രധാനം.

നിലവി  പോളണ്ടിലെ   സാമൂഹ്യസ്ഥിതി  എന്താണ് ?

           നിങ്ങ സൂചിപ്പിച്ച മേൽപ്പറഞ്ഞ ദൂഷ്യങ്ങളെല്ലാം ഇന്നവിടെയുണ്ട് ;ഒപ്പം സ്വാതന്ത്രവും കഴിവുക അംഗീകരിക്കപ്പെടുന്നു.

അമേരിക്ക_:_അധിനിവേശം

            അമേരിക്ക അധിനിവേശം പ്രശ്നം തന്നെയാണ്.
പക്ഷേ, അധിനിവേശത്തെയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തെയും  രണ്ടായി  കാണണം . രാഷ്ട്രീയമായി അമേരിക്കയുമായി നല്ല ബന്ധത്തിലാണ് ഞങ്ങ. ഞങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കയാണ് റഷ്യയേക്കാ നല്ല ബന്ധു . കാരണം ചരിത്രം  അതു പഠിപ്പിക്കുന്നു.  ഭൂരിപക്ഷം പോളിഷ് സിനിമകളും അമേരിക്ക സാമ്പത്തിക സഹായത്തോടെയാണ്  നിർമ്മിക്ക പ്പെട്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ പലപ്പോഴുമത് "stupid holly-wood production" ആയി മാറുന്നു .അവരുടേത് “Berger culture" ആണ്.
  
 Historical_Criminal:

             Historical Criminal ലാണ് പുതിയ ചിത്രം. പത്തൊൻപതാം നൂറ്റാണ്ടി പോളണ്ടുകാ ഫ്രാൻസിലേക്കു നടത്തിയ കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ പുനരാവിഷ്ക്കര ണമാണിത്.

കേരളം

 ദിവസങ്ങ മാത്രമേ ആയിട്ടുള്ളു കേരളത്തിളെത്തിയിട്ട്.സിനിമയോടുള്ള ജനതയുടെ ആവേശകരമായ താൽപ്പര്യത്തോട് ആദരവു തോന്നുന്നു. കഴിഞ്ഞ ദിവസം കോവളം ബീച്ചിൽ പോയിരുന്നു. അതി മനോഹരം…..കോവളം ഒരു സാർവ്വ  ദേശീ യ വിനോദ സഞ്ചാര കേന്ദ്രമായിട്ടും കടൽത്തീര റസ്റ്റുറന്റുകളിൽ ബിയർ പോലും നിയമപരമായി അനുവദിക്കാത്തത്തിൽ  അത്ഭുതം തോന്നുന്നു.

2010
പുതുവർത്തി ഞങ്ങൾ ഇന്ത്യയിലേക്കു വീ ണ്ടു മെത്തുന്നു. ഇന്ത്യയിലെ പോളിഷ് എംബസിയുടെ പൂണ്ണ സഹായത്തോടെ നാടക സംഘവുമായാണ് ഇക്കുറി വരവ് . ഇതുമായി ബന്ധപ്പെട്ട് വിവിധ പട്ടണങ്ങളിനാടകമാവതരിപ്പിക്കുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും . ഇന്ത്യ നാടകവേദിയിലെ സുഹൃത്തുക്കളെ ഞങ്ങ  സംരംഭത്തിലേക്ക് ആദരർപൂവ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ പോളിഷ് അം ബാസിഡർ Pidtr Klodkowski യാണ് ഇതിനുള്ള പിന്തുണയൊരുക്കുന്നത്. കേരളത്തിലെ നാടകപ്രവർത്തകരുമായി സഹകരിക്കാ / സംവദിക്കാ ഞങ്ങൾക്കാഗ്രഹമുണ്ട് .