Sunday, September 27, 2009

പനിയുടെ hangover





പനിയുടെ 'hangover’

മുഴച്ചു നിൽക്കുന്ന മധ്യവർഗ്ഗ സമ്പന്നത, ആഘോഷിക്കപ്പെടുന്ന അരാഷ്ട്രീയത, സ്ഥാനത്തും അസ്ഥാനത്തും ബോധപൂർവ്വം തിരുകിക്കയറ്റിയ കമ്മ്യൂണിസ്റ്റു വിരുദ്ധത - ചേരുവകളുടെ ബുദ്ധിപൂർവ്വമായ സംയോജനത്തിലൂടെ 'ഋതു', 'neo liberal cinema'ക്ക് ‌(അങ്ങനെ ഒന്നുണ്ടെങ്കിൽ) മികച്ച മുതൽക്കൂട്ടാണ്‌‌. കച്ചവടപരതയിലൂന്നിയ പ്രമേയഘടനയെങ്കിലും ബന്ധങ്ങളുടെ ശൈഥില്യം കൃത്യമായവതരിപ്പിച്ച്‌ ചിലയിടങ്ങളിൽ ഋതു വല്ലാതെ അലോസരപ്പെടുത്തുന്നു. ഓരോ ഫ്രെയ്‌മും ഒന്നിനൊന്നു മെച്ചം..സംഗീതം, പാട്ടുകൾ തികച്ചും romantic. അരാഷ്ട്രീയമായ മുൻവിധികളൊഴിവാക്കിയിരുന്നെങ്കിൽ ചിത്രം ജനകീയമായേനെ. എങ്കിലും കണ്ണു നനക്കുന്ന ചിലത്‌ ' ഈ ഋതുവിലുണ്ട്‌ ' .ശരാശരി സിനിമയെങ്കിലും 'ഋതു' പകർന്ന പനിയുടെ 'hangover ' മാറുന്നതേയില്ല....

രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന സുഹൃത്ത്‌ സംഘത്തിന്റെയും, അവരുടെ ആതമബന്ധത്തിന്റെയും കഥയാണ്‌ I T യുടെ പശ്ച്ചാത്തലത്തിൽ ശ്യാമപ്രസാദ്‌ പറഞ്ഞു വെക്കുന്നത്‌. ബാല്യവും കൗമാരവും യൗവ്വനവും ഒരുമിച്ചാഘോഷിക്കുന്ന ഇവർക്കിടയിൽ കാലം സൃഷ്ടിക്കുന്ന വേഷപകർച്ചകളാണ്‌, ചിത്രത്തിന്റെ ആത്മാംശം. ഇവരിലൂടെ സമകലീന കേരളീയ സമൂഹത്തിന്റെ മാറുന്ന മുഖം ചിത്രം അനാവരണം ചെയ്യാൻ ശ്രമിക്കുന്നു. കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ സ്വഭാവരൂപീകരണത്തിൽ കുടുംബങ്ങൾക്കുള്ള വൻപിച്ച പങ്കിലേക്കാണ്‌ ചിത്രം വിരൽ ചൂണ്ടുന്നത്‌. മൂലധനത്താൽ നിയന്ത്രിക്കപ്പെടുന്ന പുതിയ ആവാസവ്യവസ്ഥയിൽ ഉപഭോഗവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ നേരിടുന്ന അരക്ഷിതത്വങ്ങളിലേക്ക്‌ പ്രമേയം സത്യസന്ധമായി സഞ്ചരിക്കുന്നു.

പിറന്നാൾ ദിനത്തിൽ ചടങ്ങിനെന്നോണം മകൾക്കാശംസ നേരുന്ന പ്രവാസിയായ അച്ഛൻ. Dating-ലും Party-കളിലുമായി ഏകാന്തയെ അതിജീവിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി. അച്ഛന്റെ വിദേശിയായ കാമുകിയെക്കുറിച്ച്‌ വിങ്ങുന്ന വേദനയോടെ എന്നാൽ നിർവ്വികാരമായി കൂട്ടുകാരോടു പങ്കു വെക്കുന്ന മകൾ. അച്ഛന്റെ സ്നേഹരാഹിത്യത്തിൽ, മർദ്ദനത്തിൽ മനം നൊന്ത്‌ മദ്യത്തിൽ/ ആത്മഹത്യയിൽ അഭയം തേടാൻ ശ്രമിക്കുന്ന യുവാവ്‌. സ്വപ്നങ്ങൾക്കും അഭിരുചികൾക്കും മുകളിൽ, അടിച്ചേൽപ്പിക്കപ്പെട്ട സോഫ്റ്റ്‌വെയർ ബിരുദങ്ങളാൽ ഉള്ളു നീറുന്ന എഴുത്തുകാരനായ അഭസ്ത്യവിദ്യൻ. തികഞ്ഞ പ്രോഫഷണലിസത്തിന്‌ 'കുഞ്ഞുകുട്ടി-പരാധീനതകൾ'. അനുചിതമെന്നു വിശ്വസിക്കുന്ന, ബാങ്ക്‌ ബാലൻസുകളിൽ അഭിരമിക്കുന്ന IT അധിപ. നോട്ടുകളുടെ പച്ചമണമില്ലാത്ത ദാമ്പത്യവും പിതൃത്വത്തിനായുള്ള അദമ്യമായ ആഗ്രഹവും നിരന്തരം പ്രകടിപ്പിക്കുന്ന നിസ്സഹായനായ ഭർത്താവ്‌. ആഴത്തിൽ വേരൂന്നിയതെന്നു വിശ്വസിക്കുമ്പോഴും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി ഉറ്റ സുഹൃത്തിനെ വഞ്ചിക്കുന്ന opportunist ആയ ചെറുപ്പക്കാരൻ. അമേരിക്കയെ copy-paste ചെയ്ത കേരളീയ IT യൗവ്വനങ്ങളുടെ പുത്തൻ ജീവിതകൃമങ്ങൾ. തൊഴിലിടത്തിലെ മാനസികസംഘർഷങ്ങൾക്ക്‌ ലൈംഗീകതയും മദ്യവും പ്രതിവിധികളാകുന്ന പുതിയ ശീലങ്ങൾ..നേരമ്പോക്കുകൾ..

പ്രണയം..

വിരഹം...
കാത്തിരിപ്പ്‌..
തി..
നിരാസം...

' നെറ്റിയിൽ ഉളിയുറപ്പിച്ചു, നെഞ്ചു ലാക്കാക്കുമോർമ്മകൾ'!

Formula പഴയതെങ്കിലും അവതരണത്തിലെ മിതത്വവും ദൃശ്യശ്രവ്യസംയോജങ്ങളുടെ മികവും ചിത്രത്തെ ലക്ഷണമൊത്ത അഭ്രകാവ്യമാക്കുന്നു..

Sun glass ഒട്ടിച്ചു ബന്തവസാക്കിയ, നിർത്തിയിട്ടിരിക്കുന്ന കാർ . ചില അസ്വഭാവികങ്ങളായ ചലനങ്ങൾ. ചൂടൻ രംഗങ്ങൾ ഉറപ്പിച്ചു തഞ്ചത്തിൽ ചുറ്റും കൂടുന്ന ചിലരെ പൊടുന്നനെ ചില്ലു താഴ്ത്തി കൂകിയോടിക്കുന്ന പെൺകുട്ടിയും ആൺകുട്ടികളും, Medical store- ലെ മധ്യവയസ്കനും വിശ്വാസിയുമായ ഉടമസ്ഥനോട്‌ മൂവരും ചേർന്ന് Condoms ആവശ്യപ്പെടുന്നത്‌, പരിഭ്രാന്തനായ ഉടമസ്ഥൻ condoms എടുത്തു നൽകുന്നത്‌, തങ്ങൾക്ക്‌ വേണ്ടത്‌ ഇതല്ല; dotted condoms തന്നെയെന്നു വിളിച്ചു പറയുന്ന ആൺകുട്ടികൾക്കൊപ്പമുള്ള പെൺകുട്ടി, ഇതെല്ലാം കണ്ടാസ്വദിക്കുന്ന കൗമാരക്കാരനായ പൂണൂലണിഞ്ഞ മകൻ. മകനെ ഉൾമുറിയിലേക്കു തള്ളിമാറ്റാൻ പാടു പെടുന്ന അച്ഛൻ, തന്റെ ആത്മ സുഹൃത്ത്‌ സ്വവർഗ്ഗാനുരാഗിയാണെന്നറിഞ്ഞു ഞെട്ടുന്ന ചെറുപ്പക്കാരൻ...

സ്ത്രീപുരുഷ സമത്വം, ലിംഗനീതി, തിരഞ്ഞെടുപ്പുകളിലെ പെൺകോയ്മ, സ്വവർഗ്ഗാനുരാഗം, ലൈംഗീകത, ബന്ധങ്ങളിലെ അധികാര ഘടന, സ്ത്രീകളുടെ സ്വാതന്ത്രം, മനുഷ്യാവകാശങ്ങൾ തുടങ്ങി പൊതുസമൂഹം അമ്പരപ്പോടെ നോക്കിക്കാണുന്ന സദാചാരവ്യാകരണങ്ങൾക്കെതിരായ ചില ഒറ്റയാൻ ചെറുത്തു നിൽപ്പുകൾ ചിത്രത്തിൽ നിന്നും വായിച്ചെടുക്കാം. ചിത്രത്തിലെ 'സുന്ദരന്മാർക്കും സുന്ദരിമാർക്കും' രാഷ്ട്രീയമോ സാമൂഹ്യബോധമോ ചുറ്റുവട്ടത്തിനപ്പുറമുള്ള ബന്ധങ്ങളോ ഇല്ല. പ്രമേയം ചർച്ച ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയ പ്രശ്നം കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മൂല്യച്യുതികളാണ്‌. എഴുപതുകളിലെ കമ്മ്യൂണിസ്റ്റുകാർ "അപ്പിടി നല്ലവർ", തൊണ്ണൂറുകൾക്കു ശേഷമുള്ളവർ സുഖഭോഗികളായ മുതലാളിത്ത ദാസന്മാർ ! പ്രത്യശാസ്ത്രത്തിനും കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനും എതിരായി കാലാകാലങ്ങളിൽ വലതുപക്ഷ മെഗാഫോണുകൾ വിവിധനിലകളിൽ നടത്തുന്ന ഇത്തരം കുപ്രചരണങ്ങളെ, സങ്കൽപ്പലോകത്തിൽ അഭിരമിക്കുന്ന തന്റെ chocolate നായകന്റെ കുടും ബ പശ്ചാത്തലത്തിലൂടെ/ മനോവ്യാപാരങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുക വഴി ശ്യാമപ്രസാദ്‌ തന്റെ പക്ഷപാതിത്വം പൂർവ്വാധികം ഭംഗിയായി തെളിയിക്കുന്നു. നായകന്റെ അച്ഛനും ജേഷ്ഠനും 'ex-കമ്മ്യൂണിസ്റ്റുകളാണ്‌ '. പ്രസ്ഥാനത്തിനു വേണ്ടി എല്ലാം വിറ്റു തുലച്ച്‌ പ്രതീക്ഷകൾ നഷ്ടപ്പെട്ട്‌ എഴുത്തും വായനയും പരിഭാഷയുമായി വിശ്രമജീവിതം നയിക്കുന്ന അച്ഛൻ. ഇതിനുപോൽപ്പകമായി ഇടക്കിടെ പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൽക്കാത്താ ജീവിതം ! (വിശദാംശങ്ങളില്ല) . മാറ്റങ്ങളോടു പൊരുത്തപ്പെടാനാകാതെ പ്രതികരണശേഷി നഷ്ടപ്പെട്ട് , ഉണർന്നിരിക്കുമ്പോഴെല്ലാം ' മദ്യം - ഒഥല്ലോ ' സമവാക്യങ്ങളിലഭയം തേടുന്ന, മുറിക്കു പുറത്തിറങ്ങാത്ത ' ബുദ്ധിജീവിയായ ' ജേഷ്ഠൻ (ഒരു നഷ്ടപ്രണയത്തിന്റെ കുറവുണ്ട്‌!). അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള പതിവു മദ്യസൽക്കാരത്തിനിടെ പ്രദേശത്തെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സംഭാഷണങ്ങളിലേക്ക്‌ കടന്നു വരുന്നു. മകനെയുറക്കാൻ അദ്ദേഹം ചെഗുവേരയുടെ കഥ പറഞ്ഞുവത്രേ..കുട്ടിയുടെ സംശയങ്ങൾ; മറുപടി.. ആക്ഷേപഹാസ്യരൂപേണ സൃഷ്ടിക്കപ്പെട്ട നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന പ്രസ്തുത സന്ദർഭത്തിലൂടെ ബോധപൂർവ്വം ചില അജണ്ടകൾ പ്രമേയം ലാക്കാക്കുന്നു.

തൊണ്ണൂറുകൾക്കു ശേഷം ശരാശരി മലയാളിയുടെ സ്വീകരണമുറികളെ സജീവമാക്കിയിരുന്ന മേഗാസീരിയൽ കണ്ണീർ കഥകളിൽ നിന്നും മനുഷ്യൻ മോചനം നേടിയത്‌ ചിരിയും ചിന്തയും സംവേദിപ്പിച്ച കോമഡി ഷോകളീലൂടെയായിരുന്നു. വിപണിയിലെ മത്സരബാഹുല്യം, മൂല്യമുള്ള ഹാസ്യത്തെയും സാരമായി ബാധിച്ചു. ദ്വയാർത്ഥങ്ങളിൽ അശ്ലീലം വിളമ്പുന്ന വഷളു മേളകളായി, ഇതു മാറാൻ അധിക സമയം വേണ്ടി വന്നില്ല. സമൂഹവുമായി ബന്ധപ്പെട്ടതെന്തും ഇവിടെ വിഷയങ്ങളായി. പൊതുപ്രവർത്തകർ അഴിമതിക്കാരും, രാഷ്ട്രീയം ധനാഗമനമാർഗ്ഗവുമായി ചിത്രീകരിക്കപ്പെട്ടു. വസ്തുതകളുമായി അശേഷം പൊരുത്തപ്പെടാത്ത ഇത്തരം വക്രീകരണങ്ങളെ ഗൗരവതരമായി കാണേണ്ടതുണ്ട്‌. പൊതുസമൂഹത്തിന്റെ സമരശേഷിയെ വന്ധ്യംകരിക്കുകയും, അതു വഴി ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുന്നതിനും അരാഷ്ട്രീയവൽക്കരികുന്നതിനുമായി കല, സാഹിത്യം സിനിമ തുടങ്ങിയ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ സൂചകങ്ങളാണിവ. ഇതുതന്നെയാണ്‌, ദോഷൈകദൃക്കുകളായ ചില 'Ex- കമ്മ്യൂണിസ്റ്റുകളിലൂടെ' ശ്യാമപ്രസാദും പരീക്ഷിക്കുന്നത്‌. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്ഥാനം N G O- കൾ ഏറ്റെടുക്കണമെന്ന പരോക്ഷമായ ചില ആഹ്വാനങ്ങളും ചിത്രം, നായികയിലൂടെ നൽകുന്നു.

സിനിമയുടെ രാഷ്ട്രീയം; ജീവിതത്തിന്റേയും...

കലക്ക്‌ സാഹിത്യത്തിന്‌ സിനിമക്ക്‌ ജീവിതത്തിനു തന്നെയും ഒരു രാഷ്ട്രീയം ആവശ്യമുണ്ടോ? വിശക്കുന്നവരോടും പാർശവൽകൃതരോടും ആഗോളവൽകൃതസമൂഹം മൃദുവായ്‌ ചോദിക്കുന്നതിതാണ്‌. നിശ്ചയമായും പക്ഷം രണ്ടുണ്ടാകാം. സൗന്ദര്യാത്മകതക്കപ്പുറം മറ്റു ഗഹനമായ കാര്യങ്ങൾ ചിന്തിക്കേണ്ടതില്ലെന്നു കരുതുകയുമാകാം. എല്ലാ തിളക്കങ്ങൾക്കും സംതൃപ്തമുഖങ്ങൾക്കുമപ്പുറം സാധാരണക്കാരന്റെ പ്രശ്നങ്ങൾ കൂടി അതിസംബോദന ചെയ്യുന്നവയാകണം ഏതു കലാരൂപവും. ഇതിന്റെയർത്ഥം സിനിമയിൽ വിപ്ലവഗാനം നിർബന്ധമാക്കണമെന്നോ, റെഡ്‌ വളന്റിയർമാർ മാർച്ചു ചെയ്യണമെന്നോ, ചുവന്ന കൊടി വീശിക്കാട്ടണമെന്നോ അല്ല. കുറഞ്ഞ പക്ഷം അതു മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവരെ ഭർത്സിക്കുന്നതിനുള്ള ഉപകരണമെങ്കിലും ആകാതിരിക്കണം.

സൗന്ദര്യാത്മകതയുടേയും ഫാന്റസിയും സമീകൃതമാക്കിയ ദൃശ്യാനുഭവമാണ്‌ ഋതു പകരുന്നത്‌. സമ്മർദ്ദങ്ങളുടെ പകലുകളെ തണുപ്പിക്കുന്ന, ‘ആപ്പിൾ മണമുള്ള’ കാറ്റ്‌.. അനായാസകരമായ അഭിനയശേഷിയാൽ പുതുമുഖങ്ങൾ തങ്ങളുടെ ഭാഗം ഗംഭീരമാക്കുന്നു. താരാധിപത്യം ശ്വാസം മുട്ടിക്കുന്ന മലയാള സിനിമക്ക്‌ പുതു യൗവ്വനങ്ങൾ കരുത്താകുമെന്നു കരുതാം. സാമൂഹ്യബോധം, ഉത്തരവാദിത്വങ്ങൾ, ആഗോളവൽക്കരണം, പട്ടിണി, പ്രത്യയശാസ്ത്രം ,ദാരിദ്രം തുടങ്ങി ‘ഭാരിച്ച കാര്യങ്ങൾ ‘ സൗകര്യപൂർവ്വം മറന്നാൽ ....

'ഋതു' ..., മനോഹരം..ഹൃദ്യം .. ..അവാച്യം..

Seasons change....we too...

16 comments:

  1. Hi friend u r absolutely right. As a movie it’s good but when we consider the politics we could easily find the hidden agenda of the film which is against communism. Anyway I enjoyed the film, its visual aspects and the way of telling the story is really brilliant. Each frame has its own beauty. And the way you evaluate this film is also brilliant. Best wishes

    ReplyDelete
  2. saghaave
    ithu sookshikkenda
    apakadakaramaaya pani thanne
    lenist sangadana thathwangalkku anusarikkatha padangal ellam communist virudham..........

    ReplyDelete
  3. സൂരജ് എനിക്ക് ഈ സിനിമ ഇതു വരെ കാണാന്‍ പറ്റിയില്ല ..ശ്യാമപ്രസാദ് എന്ന സംവിധായകനില്‍ നിന്നും അരാശ്ട്രിയ സിനിമ മാത്രമേ ഇതു വരെ ഉണ്ടായിട്ടുള്ളൂ ....

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Movie always expresses the director's viewpoint.I really don't feel that the movies need to have a political view point .There are tons of things which happens around us, and has nothing to do with politics.I would like to remind what adoor gopalakrishnan said about his movies.He wants audience to view movies of his type,rather than producing movies that matches with the current trend or the taste of audience.Rithu is too successful in portraying the real flow of relationships,the curves that it follows.It reminds that nothing is constant in life --everything has it ups and downs..And thatz the real beauty of life..

    ReplyDelete
  6. തോഴാ താങ്കൾ ചൊന്ന നിലക്കിനി..
    കണ്ടിട്ടിനി കാര്യം കട്ടായം !!

    ReplyDelete
  7. സങ്കല്പലോകത്ത് വിഹരിക്കുന്ന മനുഷ്യചിന്തകള്‍ സിനിമയായി അവതരിക്കുന്നത് കാണാന്‍ നിങ്ങളും ഞങ്ങളും.

    ReplyDelete
  8. Firstly I congratulate you for this prose analysing the film.
    It may be very touching due to its theme and its attempt to highlight the major or the relevant issues in the society. I felt from the article that the Director directly or indirectly point out to the depriciating values in the society. But may he deliberately point or blame communism. Still the picture reveals an evolving change in the society originating from the family. Also majority of the characters and their social baground in the film being the upper class or upper middle class. But look around.... we, majority of the social folk still far behind the status. striving hard to make both ends meet in a month, with the fate to continue debtors of the major globalised banks.
    And also to be noticed that not in the present era but from the time immmorial the theme may be similar to the upperclass folks who festived most of the privililages of the society. And one thing to be noticed is that those era lack communism too
    So ?????? it goes and it will go on too
    But will it affect the majority??

    Well expressed words..
    You have a critic language too.
    Explore to the maximum..
    My regards
    Sandhya

    ReplyDelete
  9. Vishalamaya vivaranam.. manoharam, ashamsakal...!!!

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Let me join you all in applauding such a good effort from Suraj to dissect 'Rithu', whilst differing from his red spectacle vision a bit..

    My version of the viewing experience to be summarized here would be,


    Rithu is not an attempt of serious cinema..! It was just a gap filler, 'let-me-keep-my-self-busy-making-some-movie' sort of gag from Shyamaprasad, while he was busy thinking about his next project. As the script writer and the director admits in their promo interviews it self, they did have a lot of research into how the IT wizzies think, act and go for crap..

    In short, this was a thattikkoottu cinema from him, and hence it lacks honesty in terms of the narratives other than the main thread. He had the basic idea of love and denial in his thoughts.. The rest of the supportive detailing are the script writer Joshwa's immature but populist version of results of his research on IT guys and the society.. If you observe closely, you can see this lack of spine while defining the hero's brother's character(Though enacted brilliantly by Mr. M.G. Sasi..), as to how the colleague cheats on the main lead, the characters of the CEO, the sweeper so on and so forth...

    So, Don't be hurt by his cliche attacks.. He is not serious.. He just wants to make a flick which kind of keeps him appear like making a movie, until he gets to develop some real good stuff which he has actually been doing in the past..

    ReplyDelete
  12. I really appreciate your attempt. I have not seen the film. After seeing it surely revert. Cenema "pachayaya yadharthyangale pukamara neekki" purathu konduvaranulla chattukam ayirikkanam. Pakshe palappozhum awardil oru kannu pathichal, karyangal thalakeezhu marinju purathu varum. Bakki kandittu parayam......

    ReplyDelete
  13. kandilla bhai movie..kandu nokkatte

    ReplyDelete
  14. ഹ..ഹ..എന്തായാലും കണ്ടിട്ടു തന്നെ കാര്യം

    ReplyDelete
  15. എല്ലാത്തിനെയും ഒരു ഫ്രേമില്‍ കൊള്ളിക്കുക എന്ന സമൂഹത്തിന്റെ ആവേശം...
    അതില്‍ ഒതുങ്ങാത്തതെല്ലാം മോശമാണെന്ന മുന്‍വിധി. അല്ലെങ്കില്‍, അവ കാണുമ്പോള്‍ ഉണ്ടാവുന്ന മനംപിരട്ടല്‍
    മലയാളിയുടെ ഈ stack and stock ചിന്താധാരക്ക് എന്ന് മാറ്റമുണ്ടാവുന്നോ അന്നേ നല്ല സിനിമകള്‍ അംഗീകരിക്കപ്പെടൂ.
    അമാനുഷിക നായകരില്‍ നിന്നും പ്രേമത്തിന്റെ ചങ്ങലപ്പൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാള സിനിമക്ക് ആശംസകള്‍..!!!

    ReplyDelete
  16. cinema kandirunnu...valare nanayi vivaricherikkunnu.asamsagal........

    ReplyDelete